ലഖ്‌നോ: ബാബരി മസ്ജിദ് ത കർത്തത്തിന് ബദലായി അധ്യയിൽ സുപ്രീംകോടതി അനു വദിച്ച സ്ഥലത്ത് മസ്ജിദ് നിർമ്മാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലാണ് മസ്ജിദ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമാായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയർത്തലും നടക്കും.

രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇന്തോ ഇസ്്‌ലാമിക് കൾചറൽ ഫൌണ്ട ഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം, ഉത്തർ പ്രദേശ് സർക്കാരും സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡും ചേർന്ന് നിർമ്മിച്ച ട്രസ്റ്റാണ് ഐ ഐ.സി.എഫ്. ട്രസ്റ്റിലെ ഒമ്പത് അംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.

മസ്ജിദ് നിർമ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സ്ൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്ന് ഐ ഐ.സി.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷത്തൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്്. ആമസോൺ മഴക്കാടുകൾ മുതൽ കാട്ടു തീപടർന്ന ആസ്‌ട്രേലിയയിൽ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരങ്ങളും ഗ്രീൻ ഏരിയയിൽ ഉണ്ടാവും.

മസ്ജിദിന്റെയും അനുബന്ധമായി നിർമ്മിക്കുന്ന ആശുപത്രിയുയും സമൂഹ അടക്കുളയേയും ആധനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസ് നിർമ്മിക്കും. ഇതോടൊപ്പം ഇന്തോ ഇസ്ാമിക സാംസ്‌കാരിക പഠനത്തിൽ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലവയും നിർമ്മിക്കും.

രണ്ട് നിലയിൽ നിർമ്മിക്കുന്ന പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് ഒരേ സമയം നിസ്‌കരിക്കാൻ കഴിയും. 2019 നവംബർ 29ലെ സുപ്രധാന വിധിയിൽ അയോധ്യയിൽ ബാബരിമസ്ജദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിന് സർക്കാർ നിയന്ത്രിത ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകർത്തക് നിയമ വിരുദ്ധമാണെന്ന് വിധിച്ച കോടതി, മസ്ജിദ് നിർമ്മിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ ഉത്തരവിട്ടത് അമ്പരപ്പുളവാക്കിയിരുന്നു.