GULF

നിര്‍മ്മാണ മേഖലകള്‍ പൊതുജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കരുത്: അബുദാബി നഗരസഭ

By webdesk14

March 15, 2025

അബുദാബി: നിര്‍മ്മാണ സ്ഥലങ്ങളില്‍ അമിത ശബ്ദവും മറ്റും മൂലം പൊതുജനങ്ങള്‍ക്ക് അസ്വ സ്ഥത ഉണ്ടാക്കരുതെന്ന് അബുദാബി നഗരസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നഗരസഭ തുടക്കംകുറിച്ചു.

ജീവിത നിലവാരം മെച്ചപ്പെടുത്തുക, അനുയോജ്യമായ ഒരു പാര്‍പ്പിട അന്തരീക്ഷം നല്‍കുക, എല്ലാ താമസക്കാര്‍ക്കും സമാധാനവും ശാന്തിയും കൈവരിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയാണ് അബുദാബി നഗരസഭ പുതിയ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. നിര്‍മ്മാണ സ്ഥല ങ്ങളിലെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന ശബ്ദങ്ങള്‍ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ നിര്‍മ്മാണ കമ്പനികളോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

താമസക്കാരുടെ സുഖവും ശാന്തിയും ഉറപ്പാക്കുന്ന അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും അനുവദനീയമായ ശബ്ദ നിലവാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത യും അനിവാര്യതയും ഊന്നിപ്പറയുകയുമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. താമസ മേഖലകളില്‍ പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള ശബ്ദങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാന്‍ പാടുള്ളതല്ല.

മറ്റുള്ളവരുടെ സൗകര്യങ്ങളെയും അവകാശങ്ങളെയും മാനിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ സ്ഥലങ്ങളില്‍ അധിക സമയം പ്രവര്‍ത്തിക്കുന്നതിന് വിശിഷ്യാ വൈകുന്നേരവും രാത്രി സമയങ്ങളിലും ജോലി ചെയ്യുന്നതിന് പ്രത്യേകം അനുമതി വാങ്ങിയിരിക്കണം.

അബുദാബി എമിറേറ്റില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഉചിതമായ ജോലി സമയം പാലിക്കാനും, തിരക്കേറിയ സമയങ്ങളില്‍ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ ഇല്ലാതിരിക്കുവാ നും ശ്രദ്ധിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലുണ്ടാകുന്ന ശബ്ദങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് കോണ്‍ട്രാക്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇലക്ട്രോണിക് അവബോധ പരിപാടിയും സംഘടിപ്പിക്കുകയു ണ്ടായി.

നിര്‍മ്മാണ സ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ശല്യവും സംബന്ധിച്ച നിയമങ്ങളും ശബ്ദം കുറയ് ക്കുന്നതിനുള്ള മാര്‍ഗങ്ങളും വിശദീകരിക്കുന്നതിനായി കോണ്‍ട്രാക്ടര്‍മാര്‍ക്കായി നഗരസഭ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.