വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്‌സും എച്ച്1എന്‍1ഉം ബാധിച്ചതിനെ തുടര്‍ന്ന് കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താല്‍ക്കാലികമായി അടച്ചു. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാമെന്നും ഒന്നാം തിയ്യതി മുതല്‍ പഠനം ഓണ്‍ലൈനായിരിക്കുമെന്നും അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.