kerala

മിത്ത് വിവാദത്തിലെ തുടര്‍ സമരം; എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

By webdesk11

August 06, 2023

ചങ്ങനാശേരി: എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് പെരുന്നയില്‍ ചേരും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ ഷംസീറിനെതിരെ ഉറച്ച നിലപാടുമായി എന്‍ എസ് എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ആണ് ഇന്നത്തെ മീറ്റിംഗിന് പ്രാധാന്യമേറുന്നത്.

നാമ ജപ ഘോഷയാത്ര നടത്തിയതിന് കേസ് രജിസ്ട്രര്‍ ചെയ്തതും എന്‍ എസ് എസ്സിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തുടര്‍ നിലപാടുകള്‍ തീരുമാനിക്കാനാണ് അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് എന്നറിയുന്നു.