india

വിവാദ പരാമര്‍ശം; അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം

By webdesk17

December 13, 2024

വിവാദ പരാമര്‍ശം ഉന്നയിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യം. കേരളത്തിലെ അടക്കം 55 എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ സെക്രട്ടറി ജനറലിന് കൈമാറി.

യുപിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് പരിപാടിയിലാണ് ജസ്റ്റിസ് യാദവ് വിവാദ പരാമര്‍ശം നടത്തിയത്. ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടിയിരുന്നു.

യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഭരണഘടനാലംഘനം ചൂണ്ടിക്കാട്ടി ബൃന്ദാകാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.

‘യൂണിഫോം സിവില്‍ കോഡ് നടപ്പാക്കും, ഭൂരിപക്ഷത്തിന്റെ ആഗ്രഹമനുസരിച്ച് രാജ്യം പ്രവര്‍ത്തിക്കും. ബഹുഭാര്യത്വവും മുത്തലാഖും തങ്ങളുടെ അവകാശമായി ഒരു സമുദായം കണക്കാക്കുന്നു” എന്നുമായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ തീവ്ര വലതുപക്ഷ ഹിന്ദുത്വ ശാഖയായ വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ ജസ്റ്റിസ് യാദവ് പറഞ്ഞത്.