Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

By webdesk17

February 16, 2025

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി. ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.