Indepth

മക്ക വരെയെത്തണം അഖണ്ഡ ഭാരത സ്വപ്നം; വീണ്ടും വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്

By webdesk13

April 08, 2023

വിവാദങ്ങളുടെ സ്ഥിരം തോഴനായ യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. അഖണ്ഡ ഹിന്ദു രാഷ്ട്രം വീര്‍ സവര്‍ക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനില്‍ വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് കഅ്ബ വരെയും എത്തിക്കണമെന്ന് യതി പറഞ്ഞു. അവിടെ ഒഴുകുന്ന സംസം വെള്ളം യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു.

മക്ക കീഴടക്കാന്‍ ഹിന്ദുക്കള്‍ പരാജയപ്പെട്ടാല്‍, ലോകത്ത് വെറൊരു ശക്തിയും ഇസ്‌ലാമിനെ ദുര്‍ബലപ്പെടുത്താനുണ്ടാകില്ല എന്ന് 58 കാരനായ യതി വിദ്വേഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ദസന ദേവി ക്ഷേത്ര തലവനായ യതി ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്.