സെന്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കൊടുവില്‍ ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന സിനിമ ക്രിസ്മസിന് തിയേറ്ററുകളിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. ഡിസംബര്‍ 20 ന് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാര്‍ട്‌നര്‍.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, ആര്‍ട്ട് ഡയറക്ടര്‍: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍: ഷംനാസ് എം അഷ്റഫ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണ, തന്‍വീര്‍ അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാന്‍ഡി, ഷെരീഫ് മാസ്റ്റര്‍, ദിനേശ് മാസ്റ്റര്‍, മാനിഷാദ, ഗാനരചന: വിനായക് ശശികുമാര്‍, ബിന്‍സ്, മുത്തു, നീരജ് കുമാര്‍, മൃദുല്‍ മീര്‍, അബി, സ്റ്റില്‍സ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജന്‍, സൗണ്ട് ഡിസൈന്‍: അനെക്‌സ് കുര്യന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: ഡോട്ട് വിഎഫ്എക്‌സ് സ്റ്റുഡിയോസ്, ഡിഐ: കളര്‍പ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടര്‍: മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ എസ് വിജയ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ടെന്‍ പോയിന്റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‌സാഗര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍: ഫാര്‍സ് ഫിലിംസ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.