kerala

ഓണഘോഷ പരിപാടിക്കിടെ തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

By webdesk17

September 02, 2025

ഓണഘോഷ പരിപാടിക്കിടെ തര്‍ക്കം. ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.

കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയില്‍ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.