Film

പകര്‍പ്പ് അവകാശലംഘനക്കേസ്; ധനുഷ് നല്‍കിയ കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി

By webdesk17

January 28, 2025

നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ ധനുഷ് നല്‍കിയ പകര്‍പ്പ് അവകാശലംഘനക്കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി. പകര്‍പ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്‌ലിക്‌സിന്റെ ഹര്‍ജി തള്ളി. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ് പകര്‍പ്പ് അവകാശലംഘനക്കേസ് നല്‍കിയിരുന്നത്.

നാനും റൗഡി താന്‍’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നു ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.

സിനിമയിലെ നായികയായിരുന്ന നയന്‍താര, നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താനിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചിരുന്നു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ധനുഷ് വാദം ഉന്നയിച്ചിരുന്നു.

ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ നല്‍കിയ ഹര്‍ജികള്‍ വിധി പറയാനായി കോടതി മാറ്റിവെച്ചിരുന്നു. നാനും റൗഡി താനിന്‍രെ ബിടിഎസ് ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്.