kerala

വീട് നിര്‍മാണത്തില്‍ അഴിമതി; സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ നടപടി

By webdesk14

February 19, 2024

മലപ്പുറം: എടക്കര വെള്ളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണത്തില്‍ അഴിമതി നടത്തിയ വാര്‍ഡ് അംഗം സന്തോഷ് കപ്രാട്ടിനെതിരെയാണ് നടപടി സ്വീകരിച്ചത്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ സന്തോഷിനെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഏരിയ സെന്റര്‍ അംഗങ്ങള്‍ അറിയിച്ചു. കോളനിയില്‍ അടുത്തിടെ നടന്ന മെഡിക്കല്‍ ക്യാമ്പിനിടയിലാണ് ഗുണഭോക്താക്കളായ കുടുംബങ്ങള്‍ പരാതി ഉന്നയിച്ചത്.

സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.