kerala

വയനാട്ടിലെ സിപിഎം സൊസൈറ്റിയില്‍ കോടികളുടെ അഴിമതി

By webdesk17

September 30, 2025

സിപിഎം വയനാട് ജില്ല കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും നേതാക്കൾക്കും കത്ത് അയച്ച് സിപിഎം പ്രവർത്തകൻ. ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിൽ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്റേതാണ് ആത്മഹത്യ ഭീഷണി.

സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്ക് പണം നൽകിയ അറുനൂറോളം നിക്ഷേപകരാണ് നിത്യ ചെലവിന് തന്നെ പണമില്ലാത്തെ കടുത്ത സാമ്പത്തിക പ്രയാസത്തിലും മാനസികവിഷമത്തിലും കഴിയുന്നത്.