crime

ബംഗാളില്‍ വീണ്ടും സംഘര്‍ഷം; ബിജെപിയുടെ രാമനവമി ശോഭാ യാത്രക്കിടെ കല്ലേറ്

By webdesk14

April 02, 2023

ബംഗാളില്‍ ബിജെപി സംഘടിപ്പിച്ച രാമ നവമി ശോഭാ യാത്രക്കിടെ വ്യാപക ആക്രമണം. ഹൂഗ്ലിയിലാണ് അക്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഹൗറയില്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് 40 കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും റോഡില്‍ തീയിടുകയും ചെയ്തു.

#WATCH | West Bengal: Ruckus and stone pelting erupt during the BJP Shobha yatra in Hooghly pic.twitter.com/fbRdsGRkNT

— ANI (@ANI) April 2, 2023

ബിജെപി, വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹൗറയില്‍ രാമനവമി ഘോഷയാത്രക്കിടെയും ആക്രമണം അരങ്ങേറിയിരുന്നു. സംഭവത്തില്‍ 38 പേര്‍ അറസ്റ്റിലായിരുന്നു.