kerala

കള്ളപ്പണക്കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് നവ്യ നായര്‍ സമ്മാനം സ്വീകരിച്ചെന്ന് ഇഡി

By webdesk11

August 31, 2023

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യാനായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍. തങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിനും പങ്കാളിയല്ലെന്നുമാണ് നവ്യ നായയുടെ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉണ്ട്.

ലക്‌നൗ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ആയിരിക്കെ കള്ളപ്പണ കേസിലാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. വരവില്‍ കവിഞ്ഞ സ്വത്ത് ഇയാളില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പ് ചാറ്റ് നടത്തിയ അന്വേഷണത്തിലാണ് നവ്യാനായരുമായുള്ള ബന്ധം പുറത്തുവന്നത്.