kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ പിന്നില്‍

By webdesk18

December 13, 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി ആദ്യമിനിറ്റുകളില്‍ കഴിയുമ്പോള്‍ തിരുവനന്തപുരത്ത് ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ പിന്നില്‍.

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയതിന് ചട്ടലംഘനമാണെന്നതിനാൽ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നു. ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍  രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. . 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും.

വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.