kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം

By webdesk18

December 13, 2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ നാല് കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറ്റം. കോഴിക്കോട്, തൃശ്ശൂര്‍,കണ്ണൂര്‍,കൊച്ചി കോര്‍പറേഷനുകളിലാണ് യുഡിഎഫ് മുന്നേറ്റം. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ടുകൊച്ചി, ഈരവേലി , മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ യുഡിഎഫിന് ലീഡ്. തൃക്കാക്കര നഗരസഭയില്‍ രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് വിജയിച്ചു.

244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങള്‍ ആദ്യമറിയാം. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ത്രിതല പഞ്ചായത്തുകളുടേത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോര്‍പേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും വോട്ടെണ്ണും. വാര്‍ഡുകളുടെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.