സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ ജോലികള്‍ക്കായി 15,465 ഉദ്യോഗസ്ഥരെ കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്.
140 റിട്ടേണിങ് ഓഫിസര്‍മാര്‍, 1,340 അഡീഷണല്‍ റിട്ടേണിങ് ഓഫിസര്‍മാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാര്‍, 5,563 വോട്ടെണ്ണല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും. ഫലമറിയാം, ഓണ്‍ലൈനിലും
ഇസിഐ നെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം അപ്പപ്പോള്‍ അറിയാം.