crime

17 കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; ബന്ധുവിന് 25,000 രൂപ പിഴ; കോടതി പിരിയും വരെ തടവും

By webdesk14

February 11, 2023

മലപ്പുറം: പതിനേഴുകാരന് പൊതുറോഡില്‍ ഓടിക്കാന്‍ സ്‌കൂട്ടര്‍ നല്‍കിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ നല്‍കി. കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്മാന്‍ (33)നെയാണ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.

2022 ഒക്ടോബര്‍ 19നാണ് ഇയാള്‍ പിതൃസഹോദര പുത്രനായ 17കാരന് സ്‌കൂട്ടര്‍ നല്‍കിയത്. മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ പിടികൂടി. പരിശോധനയില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നും ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും കണ്ടെത്തി.

സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ ഓട്ടോ റിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിഴയടക്കാത്ത പക്ഷം 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും റിഫാക്ക് റഹ്മാന്‍ 25000 കോടതിയില്‍ അടക്കുകയായിരുന്നു.