kerala

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലെ കോടതി വിധി; മന്ത്രി സജി ചെറിയാന്‍ രാജിവെക്കണം; പി.കെ കുഞ്ഞാലിക്കുട്ടി

By webdesk13

November 21, 2024

ഭരണഘടനാവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ അന്വേഷണം നടക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണം നടക്കുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അദ്ദേഹം കഴിഞ്ഞ തവണ രാജിവെച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്.

സാങ്കേതികമായി, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരിക്കാൻ പാടില്ല. സംസ്ഥാനത്തെ പോലീസ് കേസ് അന്വേഷിക്കുമ്പോൾ, ആ അന്വേഷണം ഫലപ്രദമായി നടക്കണമെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. അദ്ദേഹം രാജിവെയ്ക്കുന്നതാകും ഉത്തമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.