kerala

കോവിഡ് വന്നുപോയവരില്‍ കോവാക്‌സിന്‍ ഒറ്റഡോസ് മതിയെന്ന് പഠനം

By web desk 1

August 28, 2021

ന്യൂഡല്‍ഹി: കോവിഡ് വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്‌സിന്‍ ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗം പിടിപെട്ടവരില്‍ ഒരു ഡോസ് തന്നെ രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് കൊവാക്സീന്‍. ഭാരത് ബയോടെക്കാണ് ഉല്‍പാദകര്‍. ഫെബ്രുവരി മുതല്‍ മെയ് വരെ കൊവാക്സിന്‍ സ്വീകരിച്ച 114 ആരോഗ്യപ്രവര്‍ത്തകുടെ രക്തസാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്. കൊവിഡ് നേരത്തെ വന്ന് പോയവരില്‍ കൊവാക്സിന്‍ ഒറ്റ ഡോസ് വാക്സീന്‍ രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു.