kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

By webdesk17

May 26, 2025

കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര,രാജസ്ഥാന്‍ എന്നിവടങ്ങളിലും സമീപ ദിവസങ്ങളില്‍ കോവിഡ്-19 കേസുകളില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്താകമാനം ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തില്‍ 400, മഹര്‍ഷ്ട്രയില്‍ 200 ല്‍ , ഡല്‍ഹിയില്‍ 100 നു മുകളില്‍ എന്നതോതിലാണ് നിലവില്‍ കോവിഡ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടുള്ളത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ്-19 കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ടെങ്കിലും മിക്ക അണുബാധകളും നേരിയതും കൈകാര്യം ചെയ്യാവുന്നതുമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ഥിതി കൂടുതല്‍ വഷളാകുകയാണെങ്കില്‍ ആശുപത്രിയില്‍, കിടക്കകള്‍, ഓക്‌സിജന്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു എന്നും അറിയിച്ചു.

കര്‍ണാടക, ഡല്‍ഹി, മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളോട് ശാന്തരായിരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.