covid

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തില്‍ രോഗികളുടെ എണ്ണം 1000 കടന്നു

By webdesk18

May 31, 2025

കൊവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2710 പേര്‍ക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ മാത്രം 1147 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കി. പരിശോധന, ചികിത്സ, ഐസൊലേഷന്‍ സൗകര്യങ്ങള്‍, ഓക്സിജന്‍, വെന്റിലേറ്റര്‍ കിടക്കകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.