kerala

കോവിഡ് സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി

By web desk 1

June 02, 2021

തിരുവനന്തപുരം: കൊവിഡ് സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളി.  പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഇകഴ്ത്തിക്കാട്ടുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേ സമയം വാക്‌സീന്‍ കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സഭ പ്രമേയം പാസാക്കും.

പ്രതിപക്ഷത്തിനായി ഡോ എം കെ മുനീറാണ് മുന്നിട്ടിറങ്ങിയത്. രോഗാണുവിന്റെ ഏത് വകഭേദം കൊണ്ടാണ് മരണങ്ങള്‍ ഉണ്ടായതെന്ന് പഠനം നടത്തിയോ എന്ന് സംശയമാണെന്ന് പറഞ്ഞ എം കെ മുനീര്‍ അമ്പതില്‍ വയസില്‍ താഴെയാണ് കൂടുതലും മരണമെന്നും ചൂണ്ടിക്കാട്ടി. മൂന്നാം തരംഗം കൂട്ടികളെ കൂടുതല്‍ ബാധിക്കുമെന്നാണ് പഠനങ്ങളെന്നും ഇതിനെ നേരിടാന്‍ ഇപ്പോഴെ തയ്യാറെടുക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

വാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നതിലെ അനിശ്ചിതത്വവും ജനസംഖ്യാ അനുപാതത്തിലല്ലാതെയുള്ള വാക്‌സിന്‍ വിതരണവും മുനീര്‍ ചൂണ്ടിക്കാട്ടി.

മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമം ഉണ്ടെന്നും കണക്ക് കുറച്ച് കാണിച്ചല്ല കേരളം മുന്നില്‍ എന്ന് പറയണ്ടതെന്നും മുനീര്‍ പറഞ്ഞു.