Video Stories

കൊവിഡ് ബാധിച്ച് മരിച്ച യുവാവിനെ 2 വര്‍ഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി

By webdesk13

April 15, 2023

കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചതായി പ്രഖ്യാപിച്ചയാളെ 2വര്‍ഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് കണ്ടെത്തിയത്.

2021ല്‍ കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മരണമായതിനാല്‍ മാനദണ്ഡമനുസരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തില്ല. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതായി നഗരസഭാധികൃതര്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തു.

മരിച്ചെന്ന് കരുതിയ കമലേഷിനെ ജീവനോടെ കണ്ടെത്തിയതോടെ പ്രദേശവാസികളും കുടുംബക്കാരും അമ്പരന്നു. കൂടാതെ രണ്ട് വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കമലേഷ് സ്വന്തം മരണവാര്‍ത്ത കേട്ട് ഞെട്ടി. കമലേഷിന്റെ ഭാര്യയും കുടുംബങ്ങളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ധാര്‍ ജില്ലയിലെ അധികൃതര്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.