kerala

പ്രതിപക്ഷ പ്രതിഷേധം ഫലം കണ്ടു; കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും

By web desk 1

June 03, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ജില്ലാ തലങ്ങളില്‍ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 9375 ആയി.