kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി

By web desk 1

August 18, 2020

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി ആയിശുമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. സംസ്ഥാനത്ത് ഇന്ന് ആറ് മരണങ്ങളാണ് ഔദ്യോഗികമായി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.