തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസത്തില്‍ 628 പേര്‍ കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും ഐസിയു കിടക്കകള്‍ നിറഞ്ഞു. വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വഷളാകാതിരിക്കാന്‍ അതീവശ്രദ്ധ പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനോടൊപ്പം ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പ്രതിദിനം അമ്പതിനും അറുപതിനും അടുത്ത് കോവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്. യുവാക്കളുടെ മരണനിരക്ക് ഉയരുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.