Health

ലക്ഷണങ്ങളില്ല; കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കും

By Test User

May 19, 2021

ഡല്‍ഹി: കുട്ടികളില്‍ കോവിഡ് ബാധിച്ചാല്‍ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഇതു വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയും ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച കൂടുതല്‍ പഠനവിവരങ്ങള്‍ പുറത്തുവരുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തതിനാല്‍ കുട്ടികളില്‍ നിന്നു മറ്റുള്ളവരിലേക്കു കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണ്. 10 വയസ്സിനു മുകളിലുള്ള കുട്ടികളിലാണു കോവിഡ് ബാധിക്കുന്നതെന്നാണ് സെറോ സര്‍വേ ഫലങ്ങള്‍ പറയുന്നത്. കുട്ടികള്‍ക്കു കൂടുതല്‍ കടുത്ത വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ. വി.കെ. പോള്‍ പറഞ്ഞു.