india

രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 30,948 പേര്‍ക്ക്

By Test User

August 22, 2021

ഡല്‍ഹി : രാജ്യത്ത് ഇന്നലെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി. 403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുളളത് 3,61,340 പേരാണ്. 152 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ഇതുവരെ മരിച്ചവരുടെ എണ്ണം 4,34,367 ആയി.

ഇതുവരെ 58,14,89,377 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ 52,23,612 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.