india

കോവിഡ് ഇറക്കിയത് ജോഡോ യാത്ര തകര്‍ക്കാനെന്ന് ഉദ്ധവ് താക്കറേ വിഭാഗം

By Chandrika Web

December 22, 2022

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡിനെ ഇപ്പോള്‍ ഇറക്കിയതെന്ന് ഉദ്ധവ് താക്കറെ പക്ഷം. കേന്ദ്രമന്ത്രി മന്‍സൂഖ് മണ്ഡാവിയ കഴിഞ്ഞദിവസം ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണിത്. കോവിഡ് കത്തിനിന്നപ്പോള്‍ യു.എസ് പ്രസിഡന്റ് ട്രംപിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നതെന്ന് ശിവസേനയുടെ മുഖപത്രമായ സാംനയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസങ്ങളിലാണ് മോദി ത്രിപുരയില്‍ കൂറ്റന്റ റാലി നടത്തിയത് രണ്ടാം കോവിഡ് തരംഗസമയത്ത് ബംഗാളില്‍ പര്യടനം നടത്തി അദ്ദേഹം. സാംന പറയുന്നു.