മുംബൈ: മഹാരാഷ്ട്രയില്‍ 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേര്‍ രോഗമുക്തി നേടി. 125 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര്‍ രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച 3,536 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2,918 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

5,018 പേര്‍ക്കാണ് തിങ്കളാഴ്ച കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേര്‍ രോഗമുക്തി നേടുകയും 64 പേര്‍ കോവിഡ്മൂലം മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 7,70,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.