kerala

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിക്കാത്തവര്‍ക്ക് പിഴ

By Chandrika Web

June 28, 2022

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കാനും പുതിയ ഉത്തരവില്‍ പറയുന്നു.

ഇതുസംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.