Connect with us

Health

ചികിത്സാ ചെലവ് താങ്ങാനാവാതെ കോവിഡ് രോഗികള്‍

Published

on

കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ സാഹചര്യത്തില്‍ സാധ്യമായ മേഖലകളില്‍ നിരക്ക് ഏകീകരണം വേണമെന്നും ചൂഷണം തടയണമെന്നും ആസ്പത്രി അധികൃതരും ആവശ്യപ്പെടുന്നു.
നിലവില്‍ സ്വകാര്യആസ്പത്രികളില്‍ ചികിത്സാ ചെലവ് ഏകീകരണമില്ല. അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ചികിത്സയും മുന്‍നിര്‍ത്തി ഓരോ ആസ്പത്രിയും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. മെട്രോ നഗരങ്ങളിലും ക്ലാസ് വണ്‍ സിറ്റികളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ അതിനെ പിന്‍തുടര്‍ന്ന് അര്‍ധനഗരങ്ങളിലും വന്‍തുക ഈടാക്കുന്നത് പരാതിക്കിടയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് സ്വകാര്യ ആസ്പത്രികളിലെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചെങ്കിലും നടപടിയായിട്ടില്ല.
കോവിഡ് ബാധിതര്‍ ചുരുങ്ങിയത് 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്. ആസ്പത്രിയുടെ നിലവാരം, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, താമസമുറിയുടെയും പരിചരണത്തിന്റെയും ചെലവ് തുടങ്ങിയവയാണ് സ്വകാര്യ ആസ്പത്രിയില്‍ ബില്ല് കൂട്ടുന്നത്. എന്നാല്‍ കോവിഡ് കാലത്ത് പ്രത്യേകമായി ചികിത്സാ ചെലവ് കൂട്ടുകയോ വന്‍തുക ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വകാര്യ ആസ്പത്രി മേധാവികള്‍ പറയുന്നു. സാധാരണ നിരക്കില്‍ തന്നെ വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. മാത്രമല്ല ആസ്റ്റര്‍ മിംസ് പോലുള്ള വന്‍കിട ആസ്പത്രികള്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയും ഒരുക്കിയിട്ടുണ്ട്്. കോവിഡ് ബാധിതന് മറ്റു രോഗങ്ങള്‍കൂടി ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള രോഗത്തിനു പുറമെ കോവിഡ് ചികിത്സ കൂടി നല്‍കേണ്ടതിനാല്‍ ശ്രദ്ധയും പരിചരണവും അത്യാവശ്യമാവുന്നു. ഇതിന് സൗകര്യമൊരുക്കേണ്ടത് ചെലവ് വര്‍ധിപ്പിക്കും. മാത്രമല്ല പൊതുസംവിധാനമായ വാര്‍ഡ് സൗകര്യത്തില്‍ ഒന്നിച്ച് കഴിയാന്‍ രോഗികള്‍ ഇഷ്ടപ്പെടുന്നില്ല. രോഗികള്‍ ഒറ്റക്ക് കഴിയാന്‍ മുറികള്‍ ആവശ്യപ്പെടുന്നതിനാല്‍ അതും ചികിത്സാ ചെലവ് കൂടാന്‍ കാരണമാവും. അര്‍ധ നഗരങ്ങളെക്കാള്‍ നഗരത്തില്‍ ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്.
കോവിഡ് രോഗിക്ക് കൂടുതല്‍ ദിവസം ആസ്പത്രിയില്‍ കഴിയേണ്ടി വരുന്നതിനാലാണ് ബില്ല് അധികമാവുന്നത്. ഏഴു മുതല്‍ 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിഞ്ഞ ശേഷമാണ് ടെസ്റ്റ് നടത്തുന്നത്. അതില്‍ നെഗറ്റീവായാലാണ് ഡിസ്ചാര്‍ജ് ആവുന്നത്. അല്ലാത്തവര്‍ വീണ്ടും ആസ്പത്രിയില്‍ കഴിയേണ്ടിവരും. കോവിഡ് ടെസ്റ്റിന്റെ പേരിലും ഓക്‌സിജന്റെ പേരിലും വന്‍തുക ഈടാക്കിയ ചില ആസ്പത്രികള്‍ക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് ഏകീകരണത്തെകുറിച്ച് പ്രമുഖ ആസ്പത്രി അധികൃതര്‍ രംഗത്തെത്തിയത്. നഗരത്തിലെ ആസ്പത്രികളെ പിന്‍തുടര്‍ന്ന് വന്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഈ മേഖലയിലെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം ടെസ്റ്റുകള്‍, ബെഡ്, റൂം എന്നിവയുടെ പേരില്‍ വിവിധ ആസ്പത്രികള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല ഓക്‌സിജന്‍ സൗകര്യത്തിന്റെ പേരില്‍ വന്‍ തുകകള്‍ ഈടാക്കുന്നവരുമുണ്ട്.
ടെസ്റ്റുകള്‍, പരിശോധന, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയില്‍ നിരക്ക് ഏകീകരിച്ചാല്‍ ചൂഷണം വലിയൊരു അളവുവരെ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഹാമാരിക്കാലത്ത് ലാഭത്തിനപ്പുറം സാമൂഹിക പ്രതിബന്ധതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ചികിത്സാ ചെലവ് കുറക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ സ്വയം നടപ്പാക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Health

കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു

പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

Published

on

പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.

രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.

നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് 4 പേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്‌കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ആശുപത്രികളിലും മാസ്‌ക്, പിപി കിറ്റ് അടക്കമുള്ള ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Health

പനി ബാധിച്ചെത്തിയ ഏഴു വയസ്സുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പെടുത്തു; ഗുരുതര വീഴ്ച

പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവയ്‌പെടുത്തതെന്ന് നഴ്‌സ് വിശദീകരിച്ചു. എന്നാല്‍ ഈ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കാന്‍ വന്നിരുന്നു.

Published

on

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്നാണ് 7 വയസ്സുകാരിയെയും കൂട്ടി അമ്മ ആശുപത്രിയിലെത്തിയത്.

കാഷ്വാല്‍റ്റിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചു. അമ്മ ഒപി ടിക്കറ്റ് എടുക്കുന്നതിനായി പോയ സമയത്ത് ഇവിടെയുണ്ടായിരുന്ന നഴ്‌സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തിവയ്പ് നല്‍കുകയുമായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. കുട്ടിയുടെ രണ്ടു കയ്യിലും കുത്തിവയ്പ് എടുത്തിരുന്നു.

പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവയ്‌പെടുത്തതെന്ന് നഴ്‌സ് വിശദീകരിച്ചു. എന്നാല്‍ ഈ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കാന്‍ വന്നിരുന്നു. മാറിപോയതാണെന്ന് പിന്നീടു വ്യക്തമായി. കുട്ടിക്കു മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്നും പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് മുന്‍കൂറായി എടുത്താലും പ്രശ്‌നമില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.

മാറി കുത്തിവച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്കു മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. സംഭവത്തില്‍ അങ്കമാലി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ അടുത്ത ദിവസം പരാതി നല്‍കുമെന്നും ഇതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുമെന്നുമാണ് വിവരം.

Continue Reading

Food

സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ചു; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി.

Published

on

സപ്ലൈകോ ഔട്ട്ലെറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിതിനെതിരെയാണ് നടപടി. പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, സപ്ലൈകോയില്‍ എല്ലാ സാധനങ്ങളുമുണ്ടെന്ന മന്ത്രി ജിആര്‍ അനിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. തിരുവനന്തപുരത്തെ ഔട്ട്ലെറ്റില്‍ പോലും നാലിലൊന്ന് സാധനങ്ങളില്ല. പഴവങ്ങാടിയിലെ സപ്ലൈ കോയില്‍ 13 ഇനം സബ്സിഡി സാധനങ്ങളില്‍ നിലവിലുള്ളത് മൂന്നെണ്ണം മാത്രമാണ്. കൊല്ലം ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ പകുതി സബ്സിഡി സാധനങ്ങളുമില്ല. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ് സിഡി സാധനങ്ങള്‍ വന്നിട്ടില്ലെങ്കിലും മറ്റ് സാധനങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവുണ്ട്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ 500 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

Trending