kerala

സംസ്ഥാനത്തെ കോവിഡ് വ്യാപനം; ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

By Test User

January 29, 2021

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഫെബ്രുവരി 10 വരെയാണ് കര്‍ശന നിയന്ത്രണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനായി 25,000 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. രാത്രിയാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്‌റ്റോപ്പുകള്‍, റെയില്‍വേ സ്‌റ്റേഷുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കും. പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കണം.

പൊതുവെ ജനങ്ങള്‍ക്കിടയില്‍ മാസ്‌ക് ഉപയോഗം കുറഞ്ഞിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണമെന്നും നിര്‍ദേശമുണ്ട്.