തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് 3526 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 912 പേര്‍ക്കെതിരെയും കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ)
തിരുവനന്തപുരം സിറ്റി 79, 21, 7 തിരുവനന്തപുരം റൂറല്‍ 226, 161, 5 കൊല്ലം സിറ്റി 159, 13, 9 കൊല്ലം റൂറല്‍ 280, 0, 0 പത്തനംതിട്ട 25, 28, 0 ആലപ്പുഴ 26, 17, 0 കോട്ടയം 4, 3, 0 ഇടുക്കി 8, 3, 1 എറണാകുളം സിറ്റി 0, 0, 0 എറണാകുളം റൂറല്‍ 6, 0, 0 തൃശൂര്‍ സിറ്റി 15, 27, 5 തൃശൂര്‍ റൂറല്‍ 20, 18, 2 പാലക്കാട് 3, 4, 0 മലപ്പുറം 8, 8, 4 കോഴിക്കോട് സിറ്റി 0, 0, 0 കോഴിക്കോട് റൂറല്‍ 5, 5, 3 വയനാട് 1, 0, 0 കണ്ണൂര്‍ 2, 2, 2 കാസര്‍ഗോഡ് 45, 60, 0