india

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു;പുതുതായി രോഗം സ്ഥിരീകരിച്ചത് 69,878 പേര്‍ക്ക്

By Test User

August 22, 2020

ഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 69,878 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 945 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. ആകെ മരണസംഖ്യ 55,794 ആയി. രോഗം ബാധിച്ച് 6,97,330 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 29,75,702 ആയി. ഇതില്‍ 22,22,578 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇക്കഴിഞ്ഞ ആഴ്ചയില്‍ രോഗമുക്തി നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ദശലക്ഷത്തില്‍ 2,152 ആണ് രോഗബാധ നിരക്ക്. മരണനിരക്ക് ദശലക്ഷത്തില്‍ 40 ആണ്. രാജ്യത്ത് കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് 1.87 മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി.