തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിനായ കോവി ഷീല്‍ഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യഘട്ട കുത്തിവെപ്പിനുള്ള വാക്‌സിന്‍ എത്തുക.

പൂനൈയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 4,33,500 ഡോസാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് കുത്തിവെപ്പ് തുടങ്ങുന്നത്. ഇന്ന് വൈകുന്നേരത്തോടെ വിമാനമാര്‍ഗം എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനാണ് എത്തുക.