President Donald Trump speaks during a Cabinet Meeting in the East Room of the White House, Tuesday, May 19, 2020, in Washington. (AP Photo/Evan Vucci)

News

ട്രംപിന്റെ ആരോഗ്യനില പുറത്തു വിട്ടതിനേക്കാള്‍ മോശമെന്ന് വൈറ്റ് ഹൗസ്

By web desk 1

October 04, 2020

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശമാണെന്ന് വൈറ്റ്ഹൗസ്. പനിയും ഓക്‌സിജന്റെ അളവ് കുറയുന്നതും ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് വൈറ്റ്ഹൗസ് ചീഫ് സ്റ്റാഫ് മാര്‍ക് മീഡൗസ് പറഞ്ഞു. പനി ഇപ്പോള്‍ അല്‍പം കുറവുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രംപിന് നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. വാള്‍ട്ടര്‍ റീഡ്, ജോണ്‍ ഹോപ്കിന്‍സ് ആശുപത്രികളിലെ ഡോക്ടര്‍മാരും ട്രംപിന് ആശുപത്രി ചികിത്സ വേണമെന്ന് നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡൊണാള്‍ഡ് ട്രംപിനും മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്.