gulf

സഊദിയില്‍ ഇന്ന് 1,277 പേര്‍ക്ക് കോവിഡ്; കൂടുതല്‍ കേസുകള്‍ റിയാദില്‍

By web desk 1

July 06, 2021

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,080 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 24 മണിക്കൂറിനിടെ 16 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,95,309 ആയി. ഇവരില്‍ 4,75,448 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,907 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും 96 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

റിയാദിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.