india

രാജ്യത്ത് 24 മണിക്കൂറിനിടെ 31,443 കോവിഡ് കേസുകള്‍; 2020 മരണം, 1481 മരണവും മധ്യപ്രദേശില്‍

By web desk 1

July 13, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 31,443 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്. നിലവില്‍ 4,32,778 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

24 മണിക്കൂറില്‍ 49,007 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,00,63,720 ആയി. രോഗമുക്തി നിരക്ക് 97.28% ആയി ഉയര്‍ന്നു. രാജ്യത്ത് ഒറ്റ ദിവസം കോവിഡ് ബാധിച്ച് 2020 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,481 മരണവും മധ്യപ്രദേശില്‍നിന്നാണ്. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,10,784 ആയി.