india

രാജ്യത്ത് 42,625 പ്രതിദിന കോവിഡ് കേസുകള്‍; 562 മരണം

By web desk 1

August 04, 2021

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 42,625 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 562 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 48,52,86,570 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.