india

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ

By web desk 1

September 21, 2021

രാജ്യത്തെ പ്രതിദിന കോവിഡ് കേസ് വീണ്ടും മുപ്പതിനായിരത്തില്‍ താഴെ. 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 252 മരണവും സ്ഥിരീകരിച്ചു. അതേസമയം ദേശീയ കണക്കിലെ പകുതിയിലേറെയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണ്.

പ്രതിദിന കൊവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗമുക്തി നിരക്ക് 97.75 ശതമാനമായി. രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്താകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 81 കോടി കടന്നു.