india

രാജ്യത്ത് 24 മണിക്കൂറിനിടെ 10,197 പേര്‍ക്ക് കോവിഡ്

By web desk 1

November 17, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10,197 പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിലും 15 ശതമാനം കൂടുതല്‍ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. 301 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,64,153 ആയി.

1,28,555 പേരാണ് ചികിത്സയിലുള്ളത്. 527 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 12,134 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,38,73,890 ആയി. 0.82% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 44 ദിവസമായി ഇത് 2 ശതമാനത്തില്‍ കുറവാണ്. 0.96% ആണ് പ്രതിവാരം പോസിറ്റിവിറ്റി നിരക്ക്. 98.28% ആണ് രോഗമുക്തി നിരക്ക്.