gulf

യുഎഇയില്‍ ഇന്ന് 987 പേര്‍ക്ക് കോവിഡ്

By web desk 1

August 29, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,554 പേര്‍ രോഗമുക്തി നേടി. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,16,381 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,02,102 പേര്‍ രോഗമുക്തരാവുകയും 2,038 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 12,241 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.