kerala

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

By web desk 1

September 07, 2021

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടാവുക. ഞായറാഴ്ച ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ, സ്‌കൂള്‍ തുറക്കല്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം. ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ധരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.