gulf

യുഎഇയില്‍ 3,539 പേര്‍ക്ക് കോവിഡ്; ഒമ്പത് മരണം

By web desk 1

February 10, 2021

അബുദാബി: യുഎഇയില്‍ 3,539 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,993 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.

1,66,879 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,36,142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,16,053 പേരാണ് ഇതിനോടകം രോഗമുക്തരായത്. 956 മരണങ്ങള്‍ ഇതുവരെ സംഭവിച്ചു. നിലവില്‍ 19,133 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 2.72 കോടി കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ രാജ്യത്ത് നടത്തിയിട്ടുള്ളത്.