kerala

എംബി രാജേഷിന് കോവിഡ്

By web desk 1

November 17, 2020

തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ടെസ്റ്റ് പോസിറ്റീവയത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പനിയെ തുടര്‍ന്ന നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടില്‍ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവര്‍ മുന്‍ കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ കോവിഡ് പോസിറ്റീവായി. പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.കഴിഞ്ഞ ദിവസങ്ങളില്‍ ചില പരിപാടികളില്‍ അടുത്തിടപഴകിയ നിരവധി പേരുണ്ട്.അവരോടെല്ലാം മുന്‍കരുതല്‍ എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.