gulf

ഒമാനില്‍ ഇന്ന് 418 പേര്‍ക്ക് കോവിഡ്; പത്തു മരണം

By web desk 1

November 03, 2020

മസ്‌കറ്റ്: ഒമാനില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 418 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 495 പേര്‍ രോഗമുക്തി നേടി.

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,152 ആയി.106,195 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,256 പേര്‍ മരണപ്പെടുകയും ചെയ്തു. 91.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 46 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 386 കൊവിഡ് ബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 173 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.