gulf

ഒമാനില്‍ ഇന്ന് 904 പേര്‍ക്കുകൂടി കോവിഡ്; 14 മരണം

By web desk 1

July 15, 2021

മസ്‌കത്ത്: ഒമാനില്‍ 904 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി 1,578 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 3,498 ആയി.

രാജ്യത്ത് ഇതുവരെ 2,89,042 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,63,752 പേരാണ് രോഗമുക്തരായത്. 91.3 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1215 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 444 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.