gulf

ഒമാനില്‍ ഇന്ന് 518 പേര്‍ക്ക് കോവിഡ്; 14 മരണം

By web desk 1

July 28, 2021

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 518 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി.

ഇതുവരെ 2,77,632 കോവിഡ് രോഗികളാണ് ഒമാനില്‍ രോഗമുക്തരായത്. നിലവില്‍ 93.9 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 രോഗികളെ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 641 ആയി. ഇവരില്‍ 272 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.